Kerala News

ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി;എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെള്ളാപ്പള്ളി

എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ.ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ എന്നും വെളളാപ്പളളി നടേശൻ ചോദിച്ചു. സുകുമാരൻ നായരുടെ പരാമർശത്തിനെതിരെ ഒരു കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തിയിട്ടില്ലെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടി.
നായര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ പല തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും എന്‍എസ്എസിന്‍റെ നേതാവിനെ തള്ളി ആരെങ്കിലും ഒരു പ്രസ്താവന ഇറക്കിയതായി കേട്ടിട്ടുണ്ടോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. സ്വകാര്യ സംഭാഷണങ്ങള്‍ക്കിടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താം എന്നാല്‍ ഒരു പൊതുവേദിയില്‍ ഇങ്ങനെ പറഞ്ഞതോടെ തരൂരിന്‍റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എസ്എൻഡിപിയുടെ ചേർത്തലയിലെ പരിപാടിയിലായിരുന്നു എൻഎസ്എസിനെതിരെ വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം.താനാണ് സമുദായത്തിന്റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നതെങ്കിൽ തന്നെ ഇപ്പോൾ ആക്രമിച്ചേനെയെന്നും എസ്എൻഡിപിക്കുള്ളിൽ നിന്ന് തന്നെ വിമർശനം നേരിടേണ്ടി വന്നേനെ എന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!