ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വി വേണു ഉൾപ്പെടെ ഏഴു പേർക്ക് ഗുരുതര പരുക്കേറ്റു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം.കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വേണുവിനെ കൂടാതെ, ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ വേണുവിന്റെ മൂക്കിനും വയറിനും പരുക്കുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ആഭ്യന്തര സെക്രട്ടറി ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഗുരുതരപരുക്ക്

