Local News

കലോത്സവത്തിന് മീഡിയ കമ്മിറ്റി ഒരുങ്ങി

61 ആം സംസ്ഥാന സ്കൂൾ കലോത്സവം ജനങ്ങളിലേക്കെത്തിക്കാൻ മീഡിയ കമ്മിറ്റി ഒരുങ്ങി കഴിഞ്ഞു.മാധ്യമ പ്രവർത്തകർക്ക് ഏറ്റവും നല്ല സൗകര്യങ്ങൾ ഒരുക്കുന്നതിനായി ദിവസങ്ങൾക്കു മുൻപ് തന്നെ മീഡിയ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. മാധ്യമ സ്ഥാപനങ്ങൾക്കുള്ള സ്റ്റാളുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭാസ ഡയരക്ടർ ജീവൻ ബാബു ഐ എ എസ് നിർവ്വഹിച്ചു. ന്യൂസ്‌ ചാനലുകൾക്ക് 20 x20 അടിയും, പ്രാദേശിക ചാനലുകൾക്കും റേഡിയോ ചാനലുകൾക്കും 10 x20 അടിയും പ്രിന്റ് മീഡിയകൾക്ക് 12x 10 അടിയും വിസ്തീർണമുള്ള സ്റ്റാളുകളാണ് അനുവദിച്ചത്. മുഖ്യ വേദിയിൽ മീഡിയ സ്റ്റാളുകൾക്കു പുറമെ വലിയ ഒരു മീഡിയ പവലിയനും ഒരുങ്ങുന്നുണ്ട്. മാധ്യമ സ്റ്റാളുകൾ സൗജന്യമായിട്ടാണ് അനുവദിച്ചത്.മാധ്യമ പ്രവർത്തകർക്കുള്ള മീഡിയ പാസ്സ് ഈ വർഷം മാധ്യമ കമ്മിറ്റി നേരിട്ട് ഫോട്ടോ പതിച്ചാണ് നൽകുന്നത്. മാധ്യമ പ്രവർത്തകർക്ക് മുഖ്യ വേദിയായ വിക്രം മൈതാനിയോടെ ചേർന്ന് പ്രത്യേക പാർക്കിംഗ് സ്ഥലം അനുവദിക്കും. എല്ലാ വേദികളിലും മാധ്യമ പ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നതിനും ചിത്രീകരണത്തിനുമായി സൗകര്യം ഉണ്ടാകും. മാധ്യമ കമ്മിറ്റിയുടെ കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി ചെയർമാൻ എം ഫിറോസ്ഖാൻ, കൺവീനർ റിയാസ് എം, കോർഡിനേറ്റർ ദീപ കെ, വൈസ് ചെയർമാൻ ടി സുജൻ, ജോയിന്റ് കൺവീനർമാരായ പി രാധാകൃഷ്ണൻ, കെ പി അനിൽകുമാർ, ഷാജു പി ബി, മിഥുൻ കണ്ണഞ്ചേരി എന്നിവർ നേതൃത്വ നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!