Kerala News

അന്ന് ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജാഥ;ഇന്ന് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ എം. ഷാജര്‍.തില്ലങ്കേരി പ്രീമിയല്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ സി.കെ.ജി. വഞ്ഞേരി ടീമിന് വേണ്ടിയുള്ള ട്രോഫിയാണ് ഷാജറില്‍ നിന്നും ആകാശ് തില്ലങ്കേരി ഏറ്റുവാങ്ങിയത്.കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ക്യാപയ്ൻ നടത്തിയിരുന്നു. സമൂഹമാധ്യമ യുദ്ധത്തിന്‍റെ പേരിൽ DYFl പോലീസിൽ പരാതിയും നൽകിയിരുന്നു.സ്വർണ്ണക്കടത്ത് – കൊട്ടേഷൻ വിവാദം കത്തിനിന്ന സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വാർത്ത സമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു. ആകാശ് അടങ്ങുന്ന കൊട്ടേഷൻ സംഘത്തെ പാർട്ടി ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ല എന്നാണ് അന്ന് ജയരാജൻ വ്യക്തമാക്കിയത്. കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതികളായ ആർ എസ് എസ് പ്രവർത്തകർക്കൊപ്പം സംഘമായി ചേർന്ന് കൊട്ടേഷൻ പണി നടത്തിയവരാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും അടക്കമുള്ളവർ എന്നും ജയരാജൻ പറഞ്ഞിരുന്നു.ക്വട്ടേഷൻ ലഹരിക്കടത്ത് സംഘത്തലവനായ ആകാശിനെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് തില്ലങ്കേരിയിൽ കഴിഞ്ഞ ജൂണിൽ ഡി വൈ എഫ് ഐ ജാഥ നടത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!