National News

ഭർത്താവിനെ തലക്കടിച്ച്, ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങി ഭാര്യ,മദ്യപിച്ച് ഉപദ്രവം പതിവ്, എന്ന് മൊഴി

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഒരു രാത്രി മൃതദേഹത്തൊടൊപ്പം ഉറങ്ങി ഭാര്യ.റായ്ബറേലി സ്വദേശിയായ അതുലിനെയാണ് ഭാര്യ അന്നു തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. മിക്കപ്പോഴും ഇയാൾ മദ്യപിച്ചെത്തി തന്നെ മർദ്ദിക്കാറുണ്ടെന്നും ശമ്പളം മദ്യപിക്കുന്നതിനായി ചെലവഴിക്കാറുണ്ടെന്നും അതിനാലാണ് ഇത്തരം ക്രൂരമായ നടപടിക്ക് തുനിഞ്ഞതെന്നും യുവതി പൊലിസിനോട് വെളിപ്പെടുത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ അന്നു ഡിസംബര്‍ 15-ാം തീയതി രാത്രിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന അതുല്‍, വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.15-ന് രാത്രിയും മദ്യപിച്ചെത്തിയ അതുല്‍ ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതോടെ യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് മരണം ഉറപ്പുവരുത്തി. ഇതിനുപിന്നാലെയാണ് കിടപ്പുമുറിയില്‍ മൃതദേഹത്തിനൊപ്പം ഒരുരാത്രി മുഴുവന്‍ കിടന്നുറങ്ങിയത്.അച്ഛനെ ഉണർത്തരുതെന്ന് കുട്ടികളോട് പറഞ്ഞു. നേരം പുലർന്ന സമയത്ത് മൃതദേഹം വീടിന് പുറത്ത് വലിച്ചു കൊണ്ടുപോയി ഇട്ടു. മൃതദേഹം അവിടെ കിടക്കുന്നതായി കണ്ടെന്ന് മറ്റുള്ളവരെ അറിയിച്ചതായും പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!