Kerala

എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമിലെ വെള്ളം ഉയര്‍ന്നു; കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

തൃശൂര്‍: കൊണ്ടാഴി എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാം കടക്കവേ ശക്തമായ ഒഴുക്കില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരനെ മീന്‍ പിടിത്തക്കാര്‍ രക്ഷപ്പെടുത്തി. പാലക്കാട് ജില്ലയിലെ സ്വകാര്യ ബാങ്ക് മാനേജരായ കൊണ്ടാറ സ്വദേശി ഇടിഞ്ഞികുഴിയില്‍ ജോണിയാണ് അപകടത്തില്‍പ്പെട്ടത്.കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിലാണ് അപകടമുണ്ടായത്.

ജോണി തിരുവില്വാമല ഭാഗത്തേക്ക് പോവുന്നതിനായി ഡാമിന് മുകളിലൂടെ പോകുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു.അപകടത്തില്‍പ്പെട്ട ജോണിയെ മീന്‍ പിടിക്കാന്‍ എത്തിയവരും നാട്ടുകാരും ചേര്‍ന്ന് ശ്രമകരമായി പുറത്തെത്തിച്ചു. പഴയന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!