National

രാജ്യസഭയിൽ ഇന്ത്യ – ചൈന അതിർത്തി തർക്കം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ ബഹളം, നടപടികൾ നിർത്തിവെച്ചു

ദില്ലി: രാജ്യ സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ രണ്ട് വട്ടം നിർത്തിവെച്ചു. നോട്ടീസ് നൽകിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ രംഗത്ത് വന്നു. പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയ വിഷയങ്ങളിൽ സ്പീക്കർ ചർച്ച അനുവദിക്കാതിരുന്നതോടെയായിരുന്നു ഇത്. അതേസമയം ലോക്സഭയിൽ പ്രതിപക്ഷം നടപടികളോട് സഹകരിക്കുന്നുണ്ട്.

രാജ്യസഭയിൽ പ്രതിപക്ഷം തങ്ങളുന്നയിച്ച വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. സഭയിൽ ബഹളം തുടർന്നതോടെ 11.33 വരെ നടപടികൾ സ്പീക്കർ നിർത്തിവെച്ചു. തുടർന്ന് യോഗം ചേർന്നെങ്കിലും പ്രതിപക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. ഇതോടെ 11.50 വരെ വീണ്ടും സഭ നിർത്തിവെച്ചു. രാജ്യസഭയിൽ ഇന്ത്യ – ചൈന അതിർത്തി തർക്കം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹളം. പാർലമെന്റിനെ സർക്കാർ തമാശയാക്കി മാറ്റുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!