National

സ്കൂട്ടിയിലെത്തി ഒരു ലക്ഷം രൂപ വിലയുള്ള ബൈക്കുമായി സ്കൂട്ടായി; സിസിടിവി ദ്യശ്യങ്ങൾ സഹിതം ബൈക്കുടമ പരാതി നൽകി

മൂന്നാർ: മൂന്നാർ ന്യൂ കോളനിയിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷണം പോയി. സിസിടിവി ദ്യശ്യങ്ങൾ സഹിതം ബൈക്കുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാർ ന്യൂകോളനിയിൽ താമസിക്കുന്ന എഡിസന്റെ KL 16G 1403 നംബർ എഫ്‌സി ബൈക്ക് മോഷണം പോയത്. രാത്രി സ്ഥിരമായി നിർത്തിയിടുന്ന പാതയോരത്ത് തന്നെയാണ് കഴിഞ്ഞ ദിവസവും ബൈക്ക് നിർത്തിയത്. പുലർച്ചെ ടൗണിൽ പോകുന്നതിന് ബൈക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്തെ വീടുകളിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കവെയാണ് ബൈക്ക് മോഷണം പോയതായി കണ്ടെത്തിത്. രണ്ട് യുവാക്കൾ സ്‌കൂട്ടിയിലെത്തി വഴിയോരത്ത് നിർത്തിയിട്ടിരുന്ന എഡിസന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ എടുത്തു കൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ ദ്യശ്യങ്ങൾ സഹിതം യുവാവ് പൊലീസിൽ പരാതി നൽകി.

മൂന്നാർ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് മൂന്നാർ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തിയ യുവാക്കളെ പൊലീസ് മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാറിൽ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്‌നാട്ടിലെത്തിക്കുന്ന സംഘത്തെ, രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പൊലീസ് അന്ന് കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!