Kerala

ഇലന്തൂർ നരബലി; പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിലെ ഇര പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹാവശിഷ്ടങ്ങൾ പത്മയുടെ സ്വദേശമായ തമിഴ്‌നാട്ടിലെ ധർമപുരിയിലേക്ക് കൊണ്ടുപോയി. ഇന്ന് തന്നെ സംസ്‌കരിക്കുമെന്ന് ബന്ധു അറിയിച്ചു.പൂർണമായ ഡിഎൻഎ പരിശോധന ഫലം വന്ന ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇലന്തൂരിലെ പുരയിടത്തിൽ നിന്ന് കുഴിച്ചെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഇവരുടേത് തന്നെയാണെന്ന് തെളിയിക്കുന്ന ഡിഎൻഎ ഫലം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഫോറൻസിക് ലാബിൽ നിന്നുളള റിപ്പോർട്ടിൽ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ പത്മയുടേതും റോസ്ലിയുടേതുമാണെന്ന് വ്യക്തമായതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

മൃതദേഹം വിട്ടുകിട്ടാൻ താമസിക്കുന്നതിൽ പത്മയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയിരുന്നു. ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചത്. 56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ ശരീരം വെട്ടിമുറിച്ചത്. ഇത് പോസ്റ്റ്‌മോർട്ടം നടപടികളെയും ഡിഎൻഎ പരിശോധനയെയും സങ്കീർണമാക്കിയിരുന്നു. കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫിയും രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങും, ലൈലയും ചേർന്നാണ് ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇലന്തൂരിലുളള ഭഗവൽസിങ്ങിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!