സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി സ്വർണ്ണ വില ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 13,515 രൂപ നിരക്കിലും, പവന് 1,08,120 രൂപ എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് കേരളത്തിൽ സ്വർണ്ണത്തിന് ആകെ 2,920 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മാറ്റമൊന്നുമില്ല. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപ നിരക്കിലും, 10 ഗ്രാമിന് 2,300 രൂപ എന്ന കണക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇടിവിന് ശേഷം സ്വർണ്ണ വിപണിയിൽ ആശ്വാസം; വിലയിൽ മാറ്റമില്ല

