Kerala News

താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ;നിരപരാധിയാണെന്ന് പീഡനക്കേസിൽ പിടിയിലായ സിഐ സുനു

താൻ നിരപരാധിയാണെന്ന് തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനു.താനും കുടുംബവും ആത്മഹത്യയുടെ വക്കില്ലെന്ന് ശബ്ദസന്ദേശത്തിൽ സുനു പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും ചേർന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. നിലവിലെ കേസിൽ തെളിവില്ലാത്തതിനാൽ മറ്റ് പല രീതിയിലും തന്നെ കുടുക്കാൻ ശ്രമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഓഡിയോ പ്രചരിക്കുന്നത്.തൃക്കാക്കര കൂട്ട ബലാത്സംഗ കേസിലെ പോലീസ് കസ്റ്റഡിയിലെടുത്ത സി ഐ സുനുവാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ആത്മഹത്യ സന്ദേശം അയച്ചത്.പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്റ്റേഷനിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതെങ്കിലും തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു.ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടറാണ് പി ആർ സുനു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ്. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ്. സിഐ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിന് ശുപാർശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. സുനു ആറ് കേസുകളിൽ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!