National

കാൽ മസാജ് ചെയ്യാൻ പരിചാരകർ, സുഖ ജീവിതം; തിഹാർ ജയിലിൽ നിന്നും സത്യേന്ദ്ര ജെയിന്റെ വീഡിയോ പുറത്ത്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിന് പിന്നാലെ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിന് ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ പരിഗണന ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോ പുറത്ത്. സത്യേന്ദ്ര ജെയിന് ജയിലിനുള്ളിൽ സുഖചികിത്സ ഉൾപ്പെടെ ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കട്ടിലിൽ വിശ്രമിക്കുന്ന ജെയിന്റെ കാല് ഒരാൾ മസാജ് ചെയ്ത് നൽകുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടുന്നത്.

മെയ് 30നാണ് സത്യേന്ദ്ര ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് ശേഷം മന്ത്രിക്ക് ജയിലിൽ 5സ്റ്റാർ പരിചരണമാണ് ലഭിക്കുന്നതെന്നാണ് ആരോപണം. ജയിലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

ഡൽഹിയിലെ ജയിൽ മന്ത്രി കൂടിയാണ് സത്യേന്ദ്ര ജെയിൻ. കേസ് പരിഗണിക്കുന്ന വേളയിൽ തന്നെ ജെയിന് ജയിലിൽ ചട്ട വിരുദ്ധമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ജെയിനെ മറ്റേതെങ്കിലും സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റാനാകും ഇ ഡി നീക്കം നടത്തുക. അഞ്ച് മാസത്തിലേറെയായി ജെയിൻ കഴിയുന്ന ഡൽഹിയിലെ തിഹാർ ജയിൽ സൂപ്രണ്ടിനെ ഈ ആഴ്ച ആദ്യം മന്ത്രിയ്ക്ക് വിഐപി പരിഗണന നൽകിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!