ആദ്യമായി മകളോടൊപ്പം പൊതുവേദിയിലെത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.വെള്ളിയാഴ്ച ഉത്തരകൊറിയ വികസിപ്പിച്ച പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ വിക്ഷേപണത്തിനാണ് കിം മകള്‍ക്കൊപ്പം എത്തിയത്. ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് കിം മകള്‍ക്കൊപ്പം എത്തുന്ന ചിത്രം പുറത്തുവിട്ടത്. കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പുറത്തുവന്നത്. ചടങ്ങില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കിം ജോങ് ഉന്നിന്റെയോ കുടുംബത്തിന്റെയോ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ ലോകത്തിന് ഇപ്പോഴും അറിയൂ. അതിനാല്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട ചിത്രത്തിലും അത് മകളാണെന്നത് വ്യക്തമാക്കുന്നില്ല. 2013-ല്‍ കൊറിയ സന്ദര്‍ശിച്ച മുൻ ബാസ്‌ക്കറ്റ്‌ബോൾ താരം ഡെന്നിസ് റോഡ്‌മാൻ ബ്രിട്ടന്‍റെ ഗാർഡിയന് നല്‍കിയ അഭിമുഖ പ്രകാരം കിമ്മിന് “ജു ഏ” എന്ന് പേരുള്ള ഒരു മകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കിം ജോങ് ഉൻ ആദ്യമായി മകളോടൊപ്പം പൊതുവേദിയിൽ

