National

ഉപതെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ബിജെപിക്ക് നേട്ടം, മുനുഗോഡില്‍ ടിആര്‍എസ് മുന്നില്‍

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഏഴ് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം. ഏഴ് മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു കയറി. തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗോല ഗോക്രനാഥ്, ഹരിയാനയിലെ ആദംപൂര്‍, ഒഡീഷയിലെ ദാംനഗര്‍, ബീഹാറിലെ ഗോപാല്‍ഗഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇവയില്‍ രണ്ട് മണ്ഡലങ്ങള്‍ നേരത്തെ ബിജെപി സിറ്റിങ് സീറ്റുകളായിരുന്നു. രണ്ട് മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ആദംപൂര്‍ മണ്ഡലമാണ് പിടിച്ചെടുത്തത്.

ബീഹാറിലെ മൊഖാമ മണ്ഡലത്തില്‍ ആര്‍ജെഡി വിജയിച്ചു. ആര്‍ജെഡിയുടെ സിറ്റിങ് സീറ്റായിരുന്നു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ഗോപാല്‍ ഗഞ്ചില്‍ ആര്‍ജെഡിയും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അവസാന ലാപ്പില്‍ ചെറിയ വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചു കയറിയത്. മുംബൈയിലെ അന്ധേഹരി ഈസ്റ്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് വിഭാഗമാണ് വിജയിച്ചത്. പ്രമുഖ പാര്‍ട്ടികളൊന്നും മത്സരത്തിനില്ലാതിരുന്ന ഈ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിനാണ് ഉദ്ധവ് പക്ഷം വിജയം നേടിയത്. തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ടിആര്‍എസും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ ടിആര്‍എസ് ചെറിയ ലീഡോഡെ മുന്നിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!