International

മിസ് അർജന്റീന മരിയാന വരേലയും മിസ് പോർട്ടോ റിക്കോ ഫാബിയോള വലെന്റൈനും വിവാഹിതരായി; ചിത്രങ്ങൾ പങ്കുവച്ച് സൗന്ദര്യറാണിമാർ

മിസ് അർജന്റീനയും മിസ് പോർട്ടോ റിക്കോയും വിവാഹിതരായി. മിസ് അർജന്റീന 2020 മരിയാന വരേലയും മിസ് പോർട്ടോ റിക്കോ 2020 ഫാബിയോള വലെന്റൈനുമാണ് ജീവിതത്തിൽ ഒന്നിക്കുന്നത്. ഇരുവരും സോഷ്യൽ മിഡിയ വഴിയാണ് തങ്ങളുടെ വിവാഹ വിശേഷം പങ്കുവച്ചത്.

ആദ്യം തങ്ങളുടെ ബന്ധം സ്വകാര്യമായി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നെന്നും ഈ പ്രത്യേക ദിവസത്തിൽ അത് വെളിപ്പെടുത്തുന്നുവെന്നും ദമ്പതികൾ പറഞ്ഞു. മിസ് ഗ്രാന്റ് ഇന്റർനാഷണൽ 2020ൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
ഇരുവരുടെ ചിത്രങ്ങൾ പങ്കുവച്ച മിസ് ഗ്രാന്റ് ഇന്റർനാഷണലും മരിയാനയ്ക്കും ഫാബിയോളയ്ക്കും ആശംസകൾ നേർന്നു. നിങ്ങളുടെ അതിരുകളില്ലാത്ത സ്‌നേഹത്തെ പിന്തുണയ്ക്കുന്നുവെന്നും മിസ് ഗ്രാന്റ് ഇന്റർനാഷണൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

2019ലെ മിസ് യൂണിവേഴ്‌സിൽ അർജന്റീനയെ പ്രതിനിധീകരിച്ച മരിയാന വരേല മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2020ൽ മികച്ച 10 സ്ഥാനങ്ങളിൽ എത്തി. ന്യൂയോർക്കിലെ ‘മേജർ’ എന്ന മോഡലിംഗ് ഏജൻസിയിൽ ജോലി ചെയ്യുന്ന ഫാബിയോള വലെന്റൈൻ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2020ൽ ആദ്യ 10ൽ ഇടം നേടിയിട്ടുണ്ട്.

2010 മുതൽ അർജന്റീനയിലും 2015 മുതൽ പോർട്ടോ റിക്കോയിലും സ്വവർഗ വിവാഹം നിയമവിധേയമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!