National News

ഇന്ത്യൻ സംസ്കാരത്തിനും ജീവിത രീതിക്കും എതിര് ; സ്വവർഗ്ഗ വിവാഹത്തിനെതിരെ സത്യവാങ്ങ്മൂലം ഫയൽ ചെയ്ത് കേന്ദ്ര സർക്കാർ

  • 12th March 2023
  • 0 Comments

സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും ജീവിത രീതിക്കും എതിരാണെന്നും അവ നിരോധിക്കണം എന്നും ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമാണത്തിന് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സാധ്യമല്ല.. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ […]

National News

സ്വവർഗ വിവാഹം;കേന്ദ്രത്തിന് നോട്ടിസ്,എല്ലാ ഹരജികളും ഇനി സുപ്രിംകോടതി പരിഗണിക്കും

  • 6th January 2023
  • 0 Comments

സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്.ഫെബ്രുവരി 15നകം സത്യവാങ്മൂലം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുഴുവൻ ഹൈക്കോടതികളിലുമുള്ള ഹരജികൾ സുപ്രിംകോടതി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.മാർച്ച് പതിമൂന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ അടക്കം സുപ്രിം കോടതിയിലേക്ക് മാറ്റിയത്. സ്‌പെഷൽ മാര്യേജ് ആക്ടിൽ(എസ്.എം.എ) ഉൾപ്പെടുത്തി സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്നാണ് ഹരജികളിൽ ആവശ്യപ്പെടുന്നത്. കേരളം, ഡൽഹി, ഗുജറാത്ത് ഹൈക്കോടതികളിലാണ് ഈ ആവശ്യത്തിൽ ഹരജികൾ നിലനിൽക്കുന്നത്.

International

മിസ് അർജന്റീന മരിയാന വരേലയും മിസ് പോർട്ടോ റിക്കോ ഫാബിയോള വലെന്റൈനും വിവാഹിതരായി; ചിത്രങ്ങൾ പങ്കുവച്ച് സൗന്ദര്യറാണിമാർ

  • 2nd November 2022
  • 0 Comments

മിസ് അർജന്റീനയും മിസ് പോർട്ടോ റിക്കോയും വിവാഹിതരായി. മിസ് അർജന്റീന 2020 മരിയാന വരേലയും മിസ് പോർട്ടോ റിക്കോ 2020 ഫാബിയോള വലെന്റൈനുമാണ് ജീവിതത്തിൽ ഒന്നിക്കുന്നത്. ഇരുവരും സോഷ്യൽ മിഡിയ വഴിയാണ് തങ്ങളുടെ വിവാഹ വിശേഷം പങ്കുവച്ചത്. ആദ്യം തങ്ങളുടെ ബന്ധം സ്വകാര്യമായി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നെന്നും ഈ പ്രത്യേക ദിവസത്തിൽ അത് വെളിപ്പെടുത്തുന്നുവെന്നും ദമ്പതികൾ പറഞ്ഞു. മിസ് ഗ്രാന്റ് ഇന്റർനാഷണൽ 2020ൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.ഇരുവരുടെ ചിത്രങ്ങൾ പങ്കുവച്ച മിസ് ഗ്രാന്റ് ഇന്റർനാഷണലും മരിയാനയ്ക്കും ഫാബിയോളയ്ക്കും ആശംസകൾ […]

International News

ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡിൽ സ്വവര്‍ഗവിവാഹത്തിന് അനുമതി

സ്വവർ​ഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്ത് ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ്.എഡിൻബറോയിലെ ജനറൽ അസംബ്ലിയിലെ അംഗങ്ങൾ വർഷങ്ങളുടെ പ്രചാരണത്തെത്തുടർന്നാണ് ഇപ്പോൾ സഭാനിയമം മാറ്റാൻ വോട്ട് ചെയ്തിരിക്കുന്നത്. 274 പേരാണ് സ്വവർ​ഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം 136 പേർ ഇതിനെതിരായി വോട്ട് ചെയ്തു. ജനറൽ അസംബ്ലിയുടെ മോഡറേറ്റർ റവ. ഡോ. ഇയാൻ ഗ്രീൻഷീൽഡ്സ് പറഞ്ഞത്, ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ് ഒരു വിശാലമായ പള്ളിയാണ്. അതിനാൽ തന്നെ അതിലെ അം​ഗങ്ങൾക്കിടയിൽ വ്യത്യസ്തമായ വീക്ഷണവും അഭിപ്രായങ്ങളും ഉണ്ടായിരിക്കും എന്നാണ്. തിങ്കളാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ്, […]

National News

സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ല; ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

  • 25th February 2021
  • 0 Comments

സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കൊണ്ട് ഡല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാവില്ല’- കേന്ദ്രം വ്യക്തമാക്കി.സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാൽ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ […]

error: Protected Content !!