കോതമംഗലം നെല്ലിക്കുഴിയിലെ സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്.കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു കോതമംഗലം എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവർ എന്ന് സംശയിക്കുന്ന 5 പേർ പിടിയിലായിട്ടുണ്ട്.ഇവരെത്തിയ വാഹനങ്ങളും പിടികൂടി. എക്സൈസ് സംഘത്തെ കണ്ടയുടനെ സ്കൂളിന്റെ സെക്യൂരിറ്റി ഉൾപ്പെടെ മൂന്നുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.സ്കൂളിലെ സെക്യൂരിറ്റി ഓഫീസ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന പരാതി നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. തുടന്ന് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്
സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്; 5 പേർ പിടിയിൽ,സുരക്ഷാജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ ഓടിരക്ഷപ്പെട്ടു

