Kerala News

ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു ;2 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരത്ത് മുട്ടത്തറയിലെ സീവേജ്പ്ലാന്റില്‍ കാലുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ.വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്‌കറിന്റേതാണ് പ്രതികൾ കഷ്ണങ്ങൾ ആക്കിയ ബോഡി.ഇവരും കനിഷ്‌കറും തമ്മില്‍ തമിഴ്‌നാട്ടില്‍ വെച്ചുണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം. തമിഴ്‌നാട്ടിലെ പ്രശ്‌നത്തിന് ശേഷം നാട്ടിലെത്തിയ പ്രതികള്‍ കനിഷ്‌കറിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തകയും വെട്ടിനുറുക്കുകയുമായിരുന്നു. ശരീര ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു.ഓഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയിലെ സ്വീവേജ് പ്ലാന്‍റില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ശംഖുമുഖം അസി.കമ്മീഷണറുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!