മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു.നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.ബുധനാഴ്ച ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു.വീട്ടില്‍നിന്ന് ബഹളം കേട്ടതിനെ തുടർന്ന് അയല്‍ക്കാർ എത്തിയപ്പോൾ കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കാണുകയായിരുന്നു. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേരിയില്‍ തർക്കത്തിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

