പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. പ്രൊഫ. സായിബാബയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റാരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പ്രൊഫ. സായിബാബയെ ശിക്ഷിച്ചത്. ദേശവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ സാങ്കേതികതയ്ക്ക് നിയമത്തിൽ പറഞ്ഞിരിക്കുന്ന പ്രസക്തി നൽകണമെങ്കിൽ പോലും കുറ്റകൃത്യത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് കൃത്യമായി പരിശോധിക്കപ്പെടണമെന്ന താത്പര്യമാണ് നീതിയുടേതെന്ന് സുപ്രിംകോടതി ഇന്ന് പറഞ്ഞു. യുഎപിഎ നിയമത്തിന്റെ സെക്ഷൻ മൂന്ന് അനുസരിച്ചുള്ള വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിടുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് സായിബാബയെയും കേസിൽ ശിക്ഷക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡൽഹി സർവകലാശാല അദ്ധ്യാപകനായിരുന്ന ജിഎൻ സായിബാബയെ 2014 ലാണ് അറസ്റ്റ് ചെയ് തത്. കേസിൽ ജെഎൻയു വിദ്യാർഥി അടക്കം ആറ് പേർ അറസ്റ്റിലായി. 2017 ൽ യുഎപിഎ വകുപ്പുകൾ പ്രകാരം ഗച്ച് റോളിയിലെ സെഷൻസ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റ് 5 പേരിൽ ഒരാളായ പാണ്ടു നരോത്തെ സെൻട്രൽ ജയിലിൽ വച്ച് മരിച്ചിരുന്നു.
പോളിയോ ബാധിച്ചു വീൽചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും രംഗത്തെത്തി. മാവോയിസ്റ്റ് ബന്ധമുള്ള റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു, മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. 2005 മുതൽ സംഘടനയുടെ നേതൃസ്ഥാ

