കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം, ഡ്യൂപ്ലിക്കറ്റ് റേഷന്‍ കാര്‍ഡ് നല്‍കല്‍, കാര്‍ഡുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്‍കല്‍, റേഷന്‍ കാര്‍ഡുകളുടെ പുറംചട്ട മാറ്റി നല്‍കല്‍ തുടങ്ങിയ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഡിസ്‌പ്ലെ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഡിസ്‌പ്ലെ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 15 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.
ഒക്‌ടോബര്‍ മാസത്തെ റേഷന്‍ വിഹിതം
2019 ഒക്‌ടോബര്‍ മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോ ഗ്രാം അരിയും, അഞ്ച് കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോ ഗ്രാം മുതല്‍ മൂന്ന് കിലോ ഗ്രാം വരെ ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് കിലോ ഗ്രാമിന് 10.90 രൂപ നിരക്കില്‍ 10 കിലോഗ്രാം അരിയും, ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം മുതല്‍ മൂന്ന് കിലോ ഗ്രാം വരെ ആട്ടയും, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ലിറ്ററിന് 37 രൂപ നിരക്കില്‍ നാല് ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് 0.5 ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
താലൂക്ക് തല പരാതി പരിഹാര അദാലത്ത് 19 ന്
കോഴിക്കോട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഒക്‌ടോബര്‍ 19 ന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സിഎംഡിആര്‍എഫ്-എല്‍.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള അദാലത്തിലേക്കുളള പരാതികള്‍, അപേക്ഷകള്‍ എന്നിവ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം.
വഖഫ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് മാറ്റി
കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തീയതികളിലേക്ക് മാറ്റിയതായി ശിരസ്ദതാര്‍ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം 9 ന്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഒക്‌ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
മൃതദ്ദേഹം തിരിച്ചറിഞ്ഞില്ല
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ 19 ന് മരണപ്പെട്ട കണ്ണന്‍, വയസ്സ് (53) എന്നിവരുടെ മൃതദേഹം ബോഡി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
കോഴിക്കോട് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ മൂന്നിന് മരിച്ച തങ്കലാമ (85)എന്നയാളുടെ മൃതദേഹം കോഴിക്കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച 68 വയസ് തോന്നിക്കുന്ന അജ്ഞാത മൃതദേഹവും കോഴിക്കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളയില്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു.
കുന്ദമംഗലം മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 37.5 ലക്ഷം
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 37.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കാരന്തൂര്‍ പീടികക്കണ്ടി ഭാഗത്തേക്ക് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മുപ്രക്കുന്ന് കുമുള്ളക്കുഴിയില്‍ ചാത്തങ്കാവ് റോഡ് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, പതിമംഗലം മണ്ണത്ത് മാട്ടുവാള്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മാവൂര്‍ ഒ.എച്ച് ടാങ്കില്‍ നിന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താത്തുര്‍ ഏരിയയിലേക്ക് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വൈത്തലക്കുന്ന് കുടിവെള്ള പദ്ധതിക്ക് പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കല്‍, നൊച്ചിക്കാട് ചെറിയാട്കുന്ന് കുടിവെള്ള പദ്ധതി മോട്ടോറും പമ്പ് ഹൗസും, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മുതിരക്കാലായിമീത്തല്‍ കുടിവെള്ള പദ്ധതി, പാലാഴി നാരാട്ട് മീത്തല്‍ കുടിവെള്ള പദ്ധതി എന്നീ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്നും എം.എല്‍.എ അറിയിച്ചു.

