Kerala

‘ഈ വിദ്യാർത്ഥി പരീക്ഷ എഴുതിയിട്ടെന്തിനാ’; ഭിന്നശേഷിക്കാരിയായ കുട്ടിയെ മാതാവിന്റെ മുന്നിൽവച്ച് അപമാനിച്ച് അധ്യാപകൻ

പാലക്കാട് വിക്ടോറിയ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ അധ്യാപകൻ മാതാവിന്റെ മുന്നിൽവച്ച് അപമാനിച്ചതായി പരാതി. കൊമേഴ്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ എം ബിനു കുര്യനെതിരെയാണ് പരാതി. വിദ്യാർത്ഥികൾ അധ്യാപകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു.

‘ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിക്ക് സ്‌ക്രൈബിനെ ആവശ്യപ്പെടാൻ അവകാശമുണ്ട്. ഈ ആവശ്യവുമായി കുട്ടിയുടെ അമ്മ കോളജിലെത്തിയ സമയത്ത് ഈ വിദ്യാർത്ഥി പരീക്ഷ എഴുതിയിട്ടെന്തിനാ എന്നുൾപ്പെടെ അധ്യാപകൻ ചോദിക്കുന്ന നിലയുണ്ടായി. അപമാനം കേട്ട് വിഷമത്തോടെ ഈ സംഭവം അമ്മ ഞങ്ങളോട് വിവരിച്ചു. നിയമം പഠിപ്പിക്കുന്ന അധ്യാപകനാണ് ഇദ്ദേഹം. നിയമാധ്യാപകനാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് അറിയാത്തത് എന്നത് യുക്തിരഹിതമാണ്’. അധ്യാപകനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!