News

രാത്രി യാത്ര നിരോധനം; പ്രതിഷേധ ബൈക്ക് റാലി ഒരുങ്ങുന്നു


ദേശീയപാത എന്‍.എച്ച് – 766 കോഴിക്കോട് കൊല്ലഗല്‍ (മൈസൂര്‍) റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന് വേണ്ടി വയനാട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും ബത്തേരിയില്‍ നടത്തി വരുന്ന രാപ്പകല്‍ സമരത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒക്ടോബര്‍ 6 ഞായറാഴ്ച്ച ROYAL MECH റൈഡേഴ്സ് ക്ലബിന്റെ കീഴില്‍ പ്രതിഷേധ ബൈക്ക് റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. Access Riders Club Calicut,Dio Club Calicut & Wayanad തുടങ്ങി മറ്റനേകം ക്ലബുകളിലെ 1000ത്തില്‍ പരം റൈഡര്‍മാര്‍ അണിനിരന്ന് കൊണ്ടാണ് ഈ റാലി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 6 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കോഴിക്കോട് ബീച്ചില്‍ നിന്നും മുത്തങ്ങയിലേക്ക് പുറപ്പെടുന്ന റാലിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, വൈത്തിരി, ചുണ്ടേല്‍, കല്പറ്റ, മുട്ടില്‍, മീനങ്ങാടി, ബീനാച്ചി എന്നിവിടങ്ങളില്‍ നിന്നും നിങ്ങള്‍ക്കും പങ്കുചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Contact 1. +917510198055 2. +919746638866 3. +918891123040

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!