പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ ദേശവ്യാപകമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കുന്ദമംഗലത്ത് വൻ പ്രതിഷേധം നടന്നു. പ്രകടനത്തിനായെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. ഇതു കാരണം കുന്ദമംഗലത്തെ നാഷണൽ ഹൈവേയിലെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. പിന്നീട് പോലീസ് എത്തി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയതോടെ പ്രതിഷേധ പ്രകടനം അവസാനിച്ചു.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; കുന്ദമംഗലത്ത് വൻ പ്രതിഷേധം

