ക്ഷേത്രങ്ങളില്‍ പക്ഷി-മൃഗാദികളെ ബലികൊടുക്കുന്ന ആചാരം ത്രിപുര ഹൈക്കോടതി നിരോധിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രാഥമിക അവകാശങ്ങള്‍ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് അരിന്‍ദാം ലോധും അടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.മനുഷ്യര്‍ മ്യഗങ്ങളുടെയും പക്ഷികളുടെയു പ്രാഥമിക അവകാശങ്ങളെ ബഹുമാനിക്കണം എന്നും ഹൈകോടതി പറഞ്ഞു.
മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതിനെതിരെ വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍ സുഭാഷ് ഭട്ടാചാര്‍ജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ത്രിപുര ഹൈക്കോടതിയുടെ സുപ്രധാന വിധി.

