കുന്നമംഗലം: ലോക പോഷണ മാസാചരണത്തിന്റെ ഭാഗമായി, വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയുടെ സമാപനവേദിയായ ബസ്സ്റ്റാന്‍ഡില്‍ കുന്നമംഗലം പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
പിഎസ്എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്, വൈസ് പ്രിന്‍സിപ്പാള്‍ രവികുമാര്‍, അഡ്മിനിസ്ട്രേറ്റര്‍ പ്രിയ സുചേഷ്, അധ്യാപികമാരായ സബിത, ശ്രീജിഷ, CDPO ശ്രീമതി. സുബൈദ എന്നിവര്‍ നേതൃത്വം നല്കി.

