മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് സംവിധായകന് വിനയന്. അതിനുള്ള കഥ ആലോചനയിലാണ് എന്നും എന്നാൽ അതിന് മുമ്പ് മറ്റൊരു വലിയ സിനിമ ചെയ്തേയ്ക്കും എന്നാണ് വിനയൻ പറഞ്ഞത്. ‘മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണ് ഭീമൻ. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വൺലൈൻ ചെയ്തുവെച്ചിട്ടുണ്ട് വിനയൻ പറഞ്ഞു.
എംടി സാര്‍ ഭീമന് കൊടുത്ത വിഷ്വല്‍ നമ്മുടെയൊക്കെ മുന്നിലുണ്ട്. അത് പോലെയല്ല തന്റെ മനസിലെ ഭീമന്. പത്തൊമ്പതാം നൂറ്റാണ്ടിലെ സിജുവിനെ വേറെ തലത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍, സിജുവിനെ വച്ച് ആ സിനിമയുമായി മുന്നോട്ടു പോകും.
വലിയ രീതിയല്‍ ചെയ്യുന്ന ആ സിനിമയില്‍ മലയാളത്തില്‍ നിന്ന് സിജു മാത്രമാകും ഉണ്ടാകുക. ഇതര ഭാഷകളില്‍ നിന്നുള്ളവരാകും മറ്റ് അഭിനേതാക്കള്‍ എന്നാണ വിനയന് പറയുന്നത്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് സംസാരിച്ചത്.

