നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍
കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ കസ്റ്റഡിയില്‍. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത് . താരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകന്‍ ബഹളം തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം താരത്തെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. നേരത്തെ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു നടപടി. […]