മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് മുസ്ലിം ലീഗ് നേതാക്കൾ. മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് കോടിയേരിയെ സന്ദർശിച്ചത്. അപ്പോളോ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം.ആശുപത്രിയിലെത്തിയ മുസ്ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു.സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്. തിങ്കളാഴ്ചയാണ് വിദഗ്ദ ഡോക്ര്മാരുടെ സംഘം എയര്‍ ആംബുലന്‍സിൽ കോടിയേരിയെ കൊണ്ടു പോയത്. മികച്ച ചികിത്സ നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് കോടിയേരിയെ ചെന്നൈയിലേക്ക് മാറ്റിയത്.
ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് ലീഗ് നേതാക്കള്‍

