Kerala News

ബഫര്‍ സോണില്‍ ഒഴിയാതെ ആശങ്ക; 2019 ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി

ബഫര്‍ സോണില്‍ 2019 ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍. ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍ വിശദീകരിച്ചു.

എന്നാല്‍, 2019 ലെ മന്ത്രിസഭാ തീരുമാനം, സര്‍ക്കാര്‍ ഉത്തരവ് എന്നിവ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു. ബഫര്‍ സോണ്‍ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്റെയും പൂര്‍ണ ഉത്തരവാദി സര്‍ക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്നാല്‍ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മന്ത്രി തിരിച്ചടിച്ചു. മന്ത്രി സഭാ ഉത്തരവും സുപ്രീംകോടതി വിധിയും തമ്മില്‍ ബന്ധമില്ല. കേരളത്തെ കേള്‍ക്കാതെ ആയിരുന്നു സുപ്രീംകോടതി ഉത്തരവെന്നും മന്ത്രി വിശദീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!