National News

ലഹരി കലർത്തിയ ദ്രാവകം സൊനാലിയെ കുടിപ്പിച്ചെന്ന് പോലീസ്;ബലാത്സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം

ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ.സൊനാലി ഫൊഗട്ടിന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ് പറഞ്ഞു.ചോദ്യം ചെയ്തതിലൂടെയാണ് മയക്ക് മരുന്ന് നല്‍കിയകാര്യം ഇവർ വെളിപ്പെട്ടത്.തിങ്കളാഴ്ച രാത്രി ഗോവയിൽ വെച്ചായിരുന്നു സൊണാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പമാണ് സൊണാലി ഗോവയിൽ എത്തിയത്.സൊനാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സങ്‌വാന്‍, ഇയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ വാസി എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.സുധീറും സുഖ്‌വീന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരന്‍ റിങ്കു ഢാക്ക പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൊലപാതകക്കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്.സൊനാലിയുടെ മൃതദേഹത്തിൽ മൂർച്ചയില്ലാത്ത ആയുധം പ്രയോഗിച്ചതുമൂലമുള്ള പരുക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.മരണത്തിനു ശേഷം സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും ലാപ്ടോപ്പുകളും കാണാതെ പോയെന്ന് റിങ്കു പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!