ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ.സൊനാലി ഫൊഗട്ടിന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ് പറഞ്ഞു.ചോദ്യം ചെയ്തതിലൂടെയാണ് മയക്ക് മരുന്ന് നല്‍കിയകാര്യം ഇവർ വെളിപ്പെട്ടത്.തിങ്കളാഴ്ച രാത്രി ഗോവയിൽ വെച്ചായിരുന്നു സൊണാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പമാണ് സൊണാലി ഗോവയിൽ എത്തിയത്.സൊനാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്സണല്‍ അസിസ്റ്റന്റ് സുധീര്‍ സങ്വാന്, ഇയാളുടെ സുഹൃത്ത് സുഖ്വിന്ദര് വാസി എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.സുധീറും സുഖ്വീന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരന് റിങ്കു ഢാക്ക പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൊലപാതകക്കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്.സൊനാലിയുടെ മൃതദേഹത്തിൽ മൂർച്ചയില്ലാത്ത ആയുധം പ്രയോഗിച്ചതുമൂലമുള്ള പരുക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.മരണത്തിനു ശേഷം സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും ലാപ്ടോപ്പുകളും കാണാതെ പോയെന്ന് റിങ്കു പറഞ്ഞു.
ലഹരി കലർത്തിയ ദ്രാവകം സൊനാലിയെ കുടിപ്പിച്ചെന്ന് പോലീസ്;ബലാത്സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം

