കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.’ഞാന്‍ ജമ്മു കശ്മീരിലേക്ക് പോകുന്നു.സംസ്ഥാനത്ത് ഞാന്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും അദ്ദേഹം പറഞ്ഞു. ഗുലാംനബിയോടപ്പം ജിഎം സരൂരി ചൗധരി, മൊഹദ് അക്രം, ഗുൽസാർ വാനി, ഹാജി അബ്ദുൾ റഷീദ്, മൊഹദ് അമിൻ ഭട്ട് എന്നിവരും കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ജിഎം സരൂരി ചൗധരി, മൊഹദ് അക്രം എന്നിവർ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.മുൻ കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്നു ഗുലാം നബി ആസാദ്. ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചരണ സമിതി അധ്യക്ഷൻ സ്ഥാനത്തുനിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചിതിന് പിന്നാലെയാണ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചതായി അറിയിച്ചു.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്റെ വിമര്‍ശനം. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്റെ രാജി.
ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കും;ഗുലാം നബി ആസാദ് ബിജെപിയിലേക്കില്ല

