താമരശേരി ചുങ്കത്ത് ടിപ്പർ ഇടിച്ച് യുവതി മരിച്ചു.ഫാത്തിമ സാജിദ എന്ന 30കാരിയാണ് മരിച്ചത്. രാവിലെ 7.15 ഓടെയായിരുന്നു അപകടം.കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിപ്പര്‍ ലോറിയും ഇതിന്റെ ഡ്രൈവറും ഇപ്പോൾ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. സ്വകാര്യ കൺസ്ട്രക്ഷൻ കന്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പർ ലോറിയെന്നും പൊലീസ് അറിയിച്ചു.ബാലുശേരി – താമരശേരി റോഡില്‍ ചുങ്കത്ത് വനം വകുപ്പ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്.
താമരശേരി ചുങ്കത്ത് ടിപ്പർ ഇടിച്ച് യുവതി മരിച്ചു;കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി റോഡരികില്‍ നില്ക്കവേ അപകടം

