Entertainment News

നടന്‍ മിതിലേഷ് ചതുര്‍വേദി അന്തരിച്ചു

ബോളിവുഡ് നടന്‍ മിതിലേഷ് ചതുര്‍വേദി (67) അന്തരിച്ചു. പത്ത് ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മിതിലേഷിനെ ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.ഭായ് ഭായ് ആണ് ആദ്യത്തെ സിനിമ. സത്യ, താല്‍, ഫിസ, കോയി മില്‍ഗയ, കിസ്‌നാ, ബണ്ടി ഓര്‍ ബബ്ലി, മൈ ഫ്രണ്ട് പിന്റോ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.

‘സ്‌കാം’ 1992 എന്ന വെബ് സീരിസിലെ കഥാപാത്രം അടുത്ത കാലത്ത് ശ്രദ്ധനേടിയിരുന്നു. ഫിസാ മേന്‍ തപിഷ്, ബന്‍ചാദാ തുടങ്ങിയവയാണ് അവസാന ചിത്രങ്ങള്‍.

താല്‍, ഫിസ, അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ സ്‌കാം 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് മിഥിലേഷിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തി. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകുന്നേരമായിരിക്കും സംസ്‌കാരം നടക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!