Kerala News

ലഹരി കേസുകളില്‍ ഇളവ് നല്‍കാന്‍ എക്‌സൈസ് വകുപ്പ്, ലഹരി മുക്തിക്തി നേടണം, കൂടാതെ കടുത്ത നിബന്ധനകളും

ലഹരിക്കേസുകളില്‍ ഒരു വര്‍ഷം ശിക്ഷ അനുഭവിക്കുന്ന പ്രതിയാകുന്നവര്‍ക്ക് ഇളവുമായി എക്‌സൈസ് വകുപ്പ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് എക്‌സൈസ് കമ്മീഷണറുടെ നടപടി.

ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യത്തില്‍ പെടുന്ന പ്രതിയാകുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കും. ഇളവ് ലഭിക്കാന്‍ കടുത്ത നിബന്ധനയാണ് എക്‌സൈസ് മുന്നോട്ട് വെച്ചിട്ടുളളത്.

സ്വമേധയാ ലഹരി ചികിത്സക്ക് വിധേയനാകണം. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചികിത്സക്ക് മുന്‍കയ്യെടുക്കും.പൂര്‍ണമായും ലഹരിവിമുക്തനായെന്ന് വിമുക്തി ജില്ലാ മാനേജറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അവാസാനിപ്പിക്കണം. ചികിത്സ പൂര്‍ത്തിയാകാതെ കേസില്‍ പ്രതിയാകുന്ന ചെറുപ്പക്കാര്‍ ആശുപത്രി വിട്ടു പോവുകയോ, ലഹരി വിമുക്തനായശേഷം കേസില്‍പ്പെടുകയോ ചെയ്തതാല്‍ ഇയാള്‍ക്കെതിരായ നടപടി തുടരാനും എക്‌സൈസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.

എന്‍.ടി.പി.എസ് നിയമത്തിലെ 64 പ്രകാരം ചെറുപ്പക്കാര്‍ ലഹരി വിമുക്തി നേടാന്‍ തയ്യാറാണെങ്കില്‍ ബോണ്ട് വച്ച് അവരെ നല്ല നടപ്പിന് വിടാനുള്ള വ്യവസ്ഥയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കുന്നില്ല. 25 വയസ്സില്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരെങ്കില്‍ കേസില്‍ കുരുക്കി ജീവിതം തീര്‍ത്ത് കളയാതിരിക്കാനാണ് കമ്മീഷണറുടെ നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!