കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്ദമംഗലം ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി. ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.കെ ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. നാരായണന്‍ മാസ്റ്റര്‍ സംഘടനയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.
ചടങ്ങില്‍ വെച്ച് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ബ്ലോക്ക് കമ്മറ്റി ട്രഷറര്‍ പി.കെ ബാലന്‍ മാസ്റ്റര്‍, കുന്നമംഗലം എ.എംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക നദീറ ടീച്ചര്‍, യുകെ ശശീന്ദ്രന്‍ , സദാനന്ദന്‍ കടവത്ത്, സി.എ അശോകന്‍ മാസ്റ്റര്‍, എ.എം.ഉണ്ണീരികുട്ടി, വി. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ബാലന്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ശാന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു.

