National News

‘നാട്ടിലെങ്ങും വരള്‍ച്ച’മഴ ദൈവത്തെ പ്രീതിപെടുത്താൻ യു പിയില്‍ തവളകളുടെ വിവാഹം നടത്തി

മഴദൈവത്തെ പ്രീതിപ്പെടുത്താൻ ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ തവളകളുടെ വിവാഹം നടത്തി.
ഗൊരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തിൽ ഹിന്ദു മഹാസംഘാണ് ചടങ്ങ് സംഘടിപ്പിച്ചത്.തവളകളെ മാല ചാര്‍ത്തിച്ച് പുഷ്പവൃഷ്ടി നടത്തി.തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.

“നാട്ടിലെങ്ങും വരള്‍ച്ചയാണ്. സാവൻ മാസത്തിന്റെ അഞ്ച് ദിവസം ഇതിനകം കഴിഞ്ഞു. പക്ഷേ മഴയില്ല. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോൾ ഞങ്ങൾ തവളകളുടെ വിവാഹം സംഘടിപ്പിച്ചു.അത് ആചാരത്തിന്‍റെ ഭാഗമാണ്”- മഹാസംഘ് നേതാവ് രമാകാന്ത് വര്‍മ പറഞ്ഞു.
നേരത്തെ മഹാരാജ്‍ഗഞ്ചില്‍ മഴ കിട്ടാന്‍ ജനങ്ങള്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ചിരുന്നു.ജയമംഗൾ കനോജിയ എം.എല്‍.എയെ ആണ് നാട്ടുകാര്‍ ചെളിയില്‍ കുളിപ്പിച്ചത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായിരുന്നു ഇത്. ഈ ചടങ്ങും പരമ്പരാഗതമായ ആചാരത്തിന്‍റെ ഭാഗമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!