Kerala News

ഗോ എയര്‍ കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ആരംഭിച്ചു

കൊച്ചി : ഗോ എയറിന്റെ കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ-320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് പ്രഥമ ദിനം തന്നെ വിറ്റു തീര്‍ന്നു. രാവിലെ ഏഴു മണിക്കു പുറപ്പെടുന്ന വിമാനം കുവൈത്ത് വിമാനത്താവളത്തില്‍ പ്രാദേശിക സമയം 9.30ന് എത്തിച്ചേരും. ഇതേവിമാനം രാവിലെ 10.30ന് തിരിച്ച് പ്രാദേശിക സമയം വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും.

വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയരക്റ്റര്‍ വി തുളസീദാസ് മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍- കുവൈത്ത് വിമാന സര്‍വിസിന് അഭൂതപൂര്‍വമായ സ്വീകരണമാണ് ലഭിച്ചതെന്നു ഗോ എയര്‍ മാനേജിംഗ് ഡയരക്ടര്‍ ജെ വാഡിയ പറഞ്ഞു. പുതിയ സര്‍വിസ് ആരംഭിക്കുന്നതോടെ ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷന്‍ നടത്തുന്ന എട്ടാമത്തെ വിമാനത്താവളമായി കണ്ണൂര്‍ മാറിയിരിക്കുകയാണെും സിംഗപ്പൂര്‍ സര്‍വിസ് ഉടന്‍ ആരംഭിക്കുമെും അദ്ദേഹം അറിയിച്ചു.

ഗോ എയറിന്റെ ഗള്‍ഫിലുള്ള നാലാമത്തെ ലക്ഷ്യസ്ഥാനമാണ് കുവൈത്ത്. മസ്‌കറ്റ്, അബൂദാബി, ദുബൈ എന്നീ കേന്ദ്രങ്ങള്‍ക്കു പിന്നാലെ കുവൈത്തിലേക്കു കൂടി സര്‍വിസ് ആരംഭിച്ചത് മിഡ്‌ലീസ്റ്റ് മേഖലയിലേക്ക് ഗോഎയര്‍ കൂടുതല്‍ സര്‍വിസ് ആരംഭിക്കുതിന്റെ മുന്നോടിയാണ്. ഇതോടെ ഗോ എയറിന്റെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രവര്‍ത്തന കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!