International

കാബൂളില്‍ ഇരട്ടസ്ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂള്‍: അഫ്‍ഗാനിസ്ഥാന്‍ പ്രസിഡന്‍റ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്ക്. പ്രസിഡന്‍റ് അഷ്‍റഫ് ഗനി സുരക്ഷിതനാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സിനോട് സ്ഥിരീകരിച്ചു.

കാബൂളിന് വടക്ക് ചരീക്കര്‍ എന്ന സ്ഥലത്ത് ആയിരുന്നു റാലി. ജനങ്ങള്‍ക്ക് ഇടയ്‍ക്ക് നിലയുറപ്പിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബര്‍ 28ന് അഫ്‍ഗാനിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് അഷ്‍റഫ് ഗനി മത്സരിക്കുകയാണ്. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!