തിരുവനന്തപുരത്ത് വീട്ടിൽ മരുമകൻ വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയതിന് പിടിക്കപ്പെട്ടതിന് പിന്നാലെ നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്.പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീട്ടിൽ നിന്നാണ് 17 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സന്തോഷിന്റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ചെടികൾ കണ്ട് താൻ തന്നെയാണ് പൊലീസിനെ വിളിച്ചതെന്നും സിപിഐഎമ്മും കോൺഗ്രസും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു,സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിലെ പച്ചക്കറി കൃഷിക്കിടെ സന്തോഷ് കഞ്ചാവ് ചെടികളും വളർത്തുകയായിരുന്നു. മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്തോഷ് ഫേസ്ബുക്കിലാണ് രാജിക്കാര്യം പങ്കുവെച്ചത്. ‘വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ലെന്നും അതില്‍ എസ്സി മോർച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു’ എന്നായിരുന്നു സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വീട്ടിൽ കഞ്ചാവ്, മരുമകൻ പിടിയിൽ,വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്

