മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ നല്കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് നല്കിയ പരാതിയില്‍ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്.
‘കേസ് കൊടുത്തോട്ടെ. ഇവിടെ ആര്‍ക്കും കേസ് കൊടുക്കാന്‍ അവകാശമുണ്ട്. പ്രതിപക്ഷ നേതാവ് എന്തുകണ്ടിട്ടാണ് കേസ് കൊടുക്കുന്നത്. വേറെ പണിയൊന്നും ഇല്ലാത്തവര്‍ കേസ് കൊടുക്കുന്നതാണ് നല്ലത്’, ഇ.പി പറഞ്ഞു.
എന്താണ് ഈ രാജ്യത്ത് നടക്കുന്നത്.തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ നഗ്ന വീഡിയോ പ്രചരിപ്പിച്ചു. ഇത്തരം സംസ്കാരം നമ്മുടെ രാജ്യത്ത് പാടില്ല. രാഷ്ട്രീയ പ്രശ്നമുന്നയിച്ചാല്‍ മറുപടി പറയാം. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ല.ആരെങ്കിലും വിളിച്ചു പറയുന്നതിന് പിന്നാലെ നടക്കാന്‍ താനില്ലെന്നും ഇ പി ജയരാജന് വ്യക്തമാക്കി.

