മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരത്തിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.വളഞ്ഞിട്ട് ആക്രമിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി, അതിന് സമ്മതിക്കുന്ന ഒരു മുന്നണിയല്ല കേരളത്തിലുള്ളതെന്നും റിയാസ് പറഞ്ഞു. പ്രതിഷേധ സമരങ്ങള്‍കൊണ്ട് ഭരണത്തെ അസ്ഥിരമാക്കാന്‍ അനുവദിക്കില്ല. സമരം കലാപമാക്കരുതെന്നും റിയാസ് പറഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന സമരം കലാപമാക്കി മാറ്റരുത്. ഇടതു മുന്നണി അത് അനുവദിക്കുകയുമില്ല:
കറുത്ത മാസ്കിന് വിലക്കില്ല.ഭരണത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു
റോഡ് നിർമാണം അനന്തമായി വൈകുന്ന സാഹചര്യത്തിൽ കരാറുകൾ റദ്ദാക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.