National News

‘ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം

ഗാസിയാബാദിൽനിന്ന് കുരങ്ങു പനി സംശയത്തെ തുടർന്ന് പരിശോധനയ്ക്കയച്ച അഞ്ചു വയസ്സുകാരിയുടെ ഫലം നെഗറ്റീവ്,ഇതോടെ രാജ്യത്ത് കുരങ്ങ് വസൂരിയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ എൻ.ഐ.വിയിലാണ് പരിശോധന നടത്തിയത്. രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നിരുന്നു.ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയാണെന്ന സംശയം രാജ്യത്താകെ ആശങ്ക പടര്‍ത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് കാരണമായത.് കുട്ടിക്കും ബന്ധുക്കള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇത് മുൻകരുതൽ നടപടി മാത്രമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തു ഇതുവരെ കുരങ്ങ് വസൂരി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് അഞ്ചുവയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!