Kerala

യുഎഇയിൽ നിന്ന് നാട്ടിലെത്തിയ കാസർഗോഡ് സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു

 • 30th September 2022
 • 0 Comments

കാസർഗോഡ്: കേരളത്തിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇ യിൽ നിന്നെത്തിയ 37 കാരനാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണയായി പടിഞ്ഞാറൻ- മധ്യ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് മങ്കിപോക്‌സ്. രോഗബാധിതനുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. അതിനാൽ ഐസൊലേഷൻ, ശുചിത്വം പാലിക്കൽ എന്നിവയിലൂടെ വൈറസിന്റെ വ്യാപനം തടയാൻ ഒരു പരിധിവരെ സാധിക്കും. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും യുകെ, സ്‌പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്. അതേസമയം, ഇതുവരെ റിപ്പോർട്ട് […]

International News

ഇറ്റലിയില്‍ യുവാവിന് ഒരേസമയം മങ്കിപോക്‌സും എച്ച്‌ഐവിയും കോവിഡും ബാധിച്ചു, ലോകത്തില്‍ ഇതാദ്യം

 • 25th August 2022
 • 0 Comments

ലോകത്ത് ആദ്യമായി മങ്കിപോക്‌സ്, എച്ച്‌ഐവി, കൊവിഡ് എന്നിവ സ്ഥിരീകരിച്ച് ഇറ്റലിയിലെ ഒരു യുവാവ്. അമന്‍ എന്ന യുവാവിനാണ് ഒരേസമയം കോവിഡും മങ്കിപോക്‌സും എച്ച്‌ഐവിയും സ്ഥിരീകരിച്ചത്.മങ്കിപോക്‌സും കോവിഡും എയ്ഡ്‌സും ഒരുമിച്ച് സ്ഥിരീകരിക്കപ്പെടുന്ന ലോകത്തെ ആദ്യത്തെ സംഭവമാണ് ഇതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം ജൂണില്‍ സ്‌പെയിനിലേക്കുള്ള തന്റെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ ഇറ്റലിയിലേക്ക് മടങ്ങിയതിന് ശേഷം 36 കാരനായ അമന് പനി, തൊണ്ടവേദന, സമാനമായ മറ്റ് പല ലക്ഷണങ്ങളും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. […]

National News

ഡല്‍ഹിയില്‍ ആഫ്രിക്കന്‍ സ്വദേശിനിയ്ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു, ഡല്‍ഹിയിലെ അഞ്ചാമത്തെ കേസ്

 • 13th August 2022
 • 0 Comments

ഇന്ത്യയില്‍ വീണ്ടും മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ സ്ഥിരീകരിച്ച അഞ്ചാമത് മങ്കിപോക്‌സ് രോഗബാധയാണിത്. 22 വയസുള്ള ആഫ്രിക്കന്‍ സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി നൈജീരിയില്‍ നിന്ന് എത്തിയതാണ്. നിലവില്‍ യുവതിയെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ്. വെള്ളിയാഴ്ച്ച, ആഗസ്റ്റ് 13 നാണ് യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ സുരേഷ് കുമാര്‍ അറിയിച്ചു. യുവതി നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും […]

Kerala News

മങ്കിപോക്സ് ലക്ഷണം; ഏഴു വയസുകാരി നിരീക്ഷണത്തില്‍, യുകെയില്‍ നിന്നെത്തിയത് ഇന്നലെ

 • 8th August 2022
 • 0 Comments

മങ്കിപോക്സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസേലേഷന്‍ മുറിയിലാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Kerala News

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്;സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ

 • 2nd August 2022
 • 0 Comments

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ജൂലൈ 27ന് യുഎ.ഇയില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി

National News

മങ്കിപോക്‌സ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

 • 1st August 2022
 • 0 Comments

അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും മങ്കിപോക്‌സ് ബാധിച്ച രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗബാധിതനായ ഒരു വ്യക്തിയുമായി ദീര്‍ഘനേരം അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള സമ്പര്‍ക്കം ഉണ്ടെങ്കില്‍ ആര്‍ക്കും മങ്കിപോക്‌സ് പിടിപെടാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരില്‍ മങ്കിപോക്‌സ് പടര്‍ന്നുപിടിക്കുമ്പോള്‍ രോഗബാധിതരുമായി അടുത്തിടപഴകുന്നത് മങ്കിപോക്‌സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മങ്കിപോക്‌സ് ബാധിച്ച ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കിടക്കകള്‍ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി […]

Kerala News

തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ച്;രാജ്യത്തെ ആദ്യ മരണം

 • 1st August 2022
 • 0 Comments

തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്നതിൽ സ്ഥിരീകരണം.രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണമാണിത്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്‍റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് .യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം […]

Kerala News

തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് കുരങ്ങുവസൂരി;സംഭവം ഉന്നതതല സംഘം അന്വേഷിക്കും

 • 31st July 2022
 • 0 Comments

തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു.വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവ് മരിച്ച സംഭവം ഉന്നതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഉന്നതല സംഘത്തെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. മങ്കിപോക്സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 21 ന് കേരളത്തിലെത്തിയ […]

Kerala News

തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് സംശയം;സാമ്പിൾ പരിശോധനാഫലം ഇന്ന് ലഭിക്കും,സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ ക്വാറന്‍റീനിൽ

 • 31st July 2022
 • 0 Comments

മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്‍റെ സ്രവ സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും.ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന് യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. ഇയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന അമ്മ, സഹോദരി, ഒരു സുഹൃത്ത് എന്നിരെ ക്വാറന്‍റീൻ ചെയ്തിരിക്കുകയാണ്.വിമാനത്തിൽ ഒപ്പമെത്തിയവരുടെയും ആശുപത്രികളില്‍ ഉണ്ടായിരുന്നവരുടെയും പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ നാല് […]

Kerala News

രാജ്യത്തെ ആദ്യ മങ്കി പോക്സ് രോഗി രോഗമുക്തി നേടി;ഇന്ന് ഡിസ്ചാര്‍ജ്

 • 30th July 2022
 • 0 Comments

രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി(35) യാണ് രോഗമുക്തി നേടിയത്.ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.രോഗി മാനസികമായും ശാരീരികമായും പൂര്‍ണ […]

error: Protected Content !!