Kerala News

അമിത മൊബൈല്‍ ഉപയോഗം അമ്മ വിലക്കി, കൊല്ലത്ത് 15 വയസ്സുകാരി ആത്മഹത്യ ചെയ്തു

അമിത മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് അമ്മ മൊബൈല്‍ വിലക്കിയതില്‍ മനംനൊന്ത് കൊല്ലത്ത് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിവാനി (15) ആണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാത്രി കുട്ടി ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വിലക്കിയിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശിവാനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാടക വീട്ടിലെ ജനല്‍ കമ്പിയിലാണ് ശിവാനി തൂങ്ങിയത്.

കോട്ടകം സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശിവാനിയുടെ അച്ഛന്‍ രതീഷ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം സംസ്‌കാരം നടത്തുമെന്നാണ് വിവരം. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!