മൂവാറ്റുപുഴ: ബസില്‍ നിന്ന് ഇറക്കി വിട്ട യാത്രക്കാരന് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. വണ്ണപ്പുറം സ്വദേശി എ.ഇ.സേവ്യറാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
ബസ്സില്‍ കയറിയ ശേഷം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നു. എന്നാല്‍ ജീവനക്കാര്‍ ബസ് നിര്‍ത്തി ചികിത്സ നല്‍കാനും മറ്റു തയ്യാറായില്ല. അഞ്ച് കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം ഞാറക്കാട് എന്ന സ്ഥലത്ത് നിര്‍ത്തി ഓട്ടോയില്‍ ഇയാളെ കയറ്റിവിടുകയായരുന്നു.പ്രാഥമിക ചികിത്സ പോലും നല്കാന് ശ്രീലക്ഷ്മി എന്ന ബസിലെ ജീവനക്കാര്‍ തയ്യാറായില്ലെന്നാരോപിച്ച് കാളിയാര്‍ പോലീസിന് ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ബസ്സില്‍ നിന്നിറക്കിവിട്ട യാത്രക്കാരന് മരിച്ചു; ജീവനക്കാര്‍ക്കെതിരെ കേസ്സെടുത്തു

