കോടഞ്ചേരി ; കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതം.
മലപ്പുറം കൊണ്ടോട്ടിക്കു സമീപം പുത്തൂര്‍പള്ളിക്കല്‍ അമ്പലാടത്ത് വീട്ടില്‍ ആഷിക്കിനെയാണ് (22) ഇന്നലെ ഉച്ചയോടെ നാരങ്ങാത്തോട് പതങ്കയത്ത് വെച്ച് കാണാതായത്. പള്ളിക്കലിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിക് ഓണാഘോഷത്തിനായി വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
യുവാവിനെ കാണാതായ കടവിന് ഒരു കിലോമീറ്റര്‍ താഴെയാണ് അരിപ്പാറ വെള്ളച്ചാട്ടം. തിരച്ചിലിന് കയാക്കിങ് വിദഗ്ധരെ ഇറക്കാനും രക്ഷാസംഘം ശ്രമിക്കുന്നുണ്ട്.
ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

