Kerala News

പ്രവാസിയെ തട്ടികൊണ്ട്‌പോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി യഹിയ പിടിയില്‍

പ്രവാസിയായ പാലക്കാട് അഗളി സ്വദേശി അബ്ജുള്‍ ജലീലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയയെ അറസ്റ്റ് ചെയ്തു.പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് യഹ്യയെ പൊലീസ് പിടികൂടിയത്. ഒളിവില്‍ ഇരുന്ന വീട്ടില്‍ നിന്നാണ് യഹിയയെ പിടികൂടിയത് എന്ന് പൊലീസ് പറഞ്ഞു.

യഹിയയുടെ അറസ്റ്റോടെ അബ്ജുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊന്ന കേസില്‍ ആകെ 9 പേര്‍ പിടിയിലായി. യഹിയ, അലിമോന്‍, അല്‍ത്താഫ്, റഫീഖ് ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത അനസ് ബാബു, മണികണ്ഠന്‍ മുഖ്യപ്രതി യഹിയയെ ഒളിവില്‍ പോകാനും രക്ഷപ്പെടാനും സഹായിച്ച കരുവാരക്കുണ്ട് സ്വദേശി നബീല്‍, പാണ്ടിക്കാട് സ്വദേശി മരക്കാര്‍, അങ്ങാടിപ്പുറം സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. ജലീലിനെ മര്‍ദ്ദിച്ചതില്‍ ഉള്‍പ്പെട്ട നാല്‌പേരെ കൂടി ഇനി പിടികിട്ടാനുണ്ട്. രണ്ടുപേര്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിനെ വഴിയരികില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത് യഹ്യയായിരുന്നു. തുടര്‍ന്ന് അബ്ദുല്‍ ജലീലിന്റെ വീട്ടിലേക്കും വിവരമറിയിച്ചശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!