Kerala News

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. വീട്ടില്‍ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ശ്വാസം എടുക്കാന്‍ കഴിയാതെ വന്നു. ഉടന്‍ തന്നെ, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവേ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ.

ഒന്നര വര്‍ഷം മുമ്പ് വിവാഹം കഴിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കുന്നതിനായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം എസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. ഭര്‍ത്താവ്: ആസിഫ്, മാതാവ്: അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!